2018, ജനുവരി 25, വ്യാഴാഴ്‌ച

2017, ഡിസംബർ 24, ഞായറാഴ്‌ച

ശ്രീ മന്നയാട്ട് ചിറക്കൽക്കാവ് ഭഗവതീ ക്ഷേത്രം

ശ്രീ മന്നയാട്ട് ചിറക്കൽക്കാവ് ഭഗവതീ ക്ഷേത്രം 
കണ്ണൂര് റോഡിൽ കൊടുവള്ളി ബസ്‌ സ്റ്റോപ്പിൽ നിന്ന് 2 5 0 മീ 
പ്രതിഷ്ഠ ഭദ്രകാളി പതിനഞ്ചാം നൂറ്റാണ്ട് 

ദർശനസമയം 6 am  - 1 2 pm ,5 pm  - 8 pm 

മേടം 9 - 1 2 തിറ 

എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ മന്നയാട്ട് ചിറക്കൽക്കാവ് ഭഗവതീ ക്ഷേത്രം നെട്ടൂർ 

ശ്രീ കുരുംബ ഭഗവതീ ക്ഷേത്രം

ശ്രീ കുരുംബ ഭഗവതീ ക്ഷേത്രം 
തലശ്ശേരിയിൽ നിന്ന് 4 കിമി തെക്ക് തലായിയിൽ NH 1 7 ൽ 
കുരുംബ ഭഗവതി പതിനെട്ടാം നൂറ്റാണ്ട്‌ 

ദർശനസമയം വെള്ളിയാഴ്ച 5 -7. 3 0  ;5. 3 0 -7. 3 0 PM 

ശിവരാത്രി പ്രധാനം 
സ്വകാര്യ ക്ഷേത്രം 

ശ്രീ തിരുവങ്ങാട് കിഴക്കേടം ശിവ ക്ഷേത്രം

ശ്രീ തിരുവങ്ങാട് കിഴക്കേടം ശിവ ക്ഷേത്രം 
തലശ്ശേരി കീഴന്തി ജംഗ് ഷനിൽ നിന്ന് 2 5 0 മീ തെക്ക് 
പ്രതിഷ്ഠ ശിവൻ പഴയത് 



ഗണപതി ഉപ ദേവൻ 


ദർശനസമയം 5am  - 12 pm ;5. 3 0 - 8. 3 0 pm  

ശിവരാത്രി പ്രധാനം 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ തിരുവങ്ങാട്ട് ദേവസ്വം തലശ്ശേരി 

മുഖ്യ വഴിപാടുകൾ ജലധാര ,കറുക ഹോമംതുടങ്ങിയവ 

വടക്കേടം ശിവന്റെ ശക്തി കൊണ്ടു പാടങ്ങൾ കരിയുന്നത് ഒഴിവാക്കാനുള്ള പ്രതിഷ്ഠ 
ശ്രീ രാമ ക്ഷേത്രത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത് 

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

ശ്രീ തിരുവങ്ങാട് രാമക്ഷേത്രം


ശ്രീ തിരുവങ്ങാട് രാമക്ഷേത്രം 
തലശ്ശേരി കീഴന്തിമുക്കിൽ നിന്ന് 2 5 0 മീ തെക്ക് 




പ്രതിഷ്ഠ ശ്രീരാമൻ പഴക്കമേറിയത് 



ഒരു വിദൂര ദൃശ്യം (17 -4-15 നു )
മഴക്കാലത്ത് കഴിഞ്ഞ കൊല്ലം 




ആറാട്ട്‌  കഴിഞ്ഞ കൊല്ലം  ( ഫേസ് ബുക്ക്‌ photo )

ഉപ ദേവന്മാർ ദക്ഷിണാ മൂർത്തി ,ശ്രീ പോർക്കിലി ,സുബ്രമണ്യൻ ശാസ്ഥാവ് 

ദർശനസമയം 5 am  - 1 2 pm ;5. 3 0 - 8 .30 pm


ക്ഷേത്ര ചിറ 17-4-15 നു രാവിലെ  പത്ത് മണിക്ക് 

വലിയ ബലിക്കല്ല് 


ക്ഷേത്ര നടയിൽ ഉത്സവ ദിവസം 
നാഗസ്ഥാനം 

ഗജ മണ്ഡപം 

ക്ഷേത്രത്തിൽ മേടം 1 മുതൽ 7 ദിവസമാണ് ഉത്സവം. 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ തിരുവങ്ങാട് ദേവസ്വം തലശ്ശേരി 
ഐതിഹ്യം 
അഗസ്ത്യ മുനി കാവേരിയിലേക്ക് സ്നാനത്തിനു പുറപ്പെട്ടപ്പോൾ  രണ്ടു വേട്ടക്കാരുമായി പ്രശ്നങ്ങൾ ഉണ്ടായി അവരെ ശപിച്ചു .ശാപ മോചനത്തിന്നായി അവരോട് തപസ്സ് ചെയ്യാൻ പറഞ്ഞു തിരുവങ്കാട് എന്ന സ്ഥലത്ത് രണ്ടു പേരും തപസ്സ് തുടങ്ങി .നീലൻ സ്വയംഭൂവായി ശ്വേതനാകട്ടെ ഒരു മഹർഷിയായി മാറി ആ മഹർഷി  നടത്തിയ പ്രതിഷ്ടയാണ് ഇവിടെയുള്ളത് 181 8ലെ ഒരു ശിലാ ലിഖിതത്തിൽ ക്ഷേത്ര 
ഊരാളന്മാരെ പറ്റി പറയുന്നുണ്ട് .




ചരിത്രം തിരുവങ്ങാട് ബ്രിട്ടീഷ്‌ ഇന്ത്യക്കാരുടെ കേന്ദ്രമായിരുന്നു .ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും നാട്ട് രാജാക്കന്മാരുമായി പലതവണ ചർച്ചകൾ നടത്തിയിരുന്നു .1750 ൽ കോലത്ത്നാട് ,കടത്തനാട്,കോട്ടയം രാജാക്കന്മാരുടെ സംയുക്ത സേന കോട്ട തിരിച്ചു പിടിച്ചു .1766 ൽ ഹൈദരാലി ആക്രമിച്ചപ്പോൾ ചിറക്കൽ രാജവംശം ഇവിടെ അഭയം തേടി .ടിപ്പുവിന്റെ സേന ക്ഷേത്രത്തിന്റെ കിഴക്കേ  ഗോപുരത്തിന്റെ  ചുമരുകൾക്ക് കേടു വരുത്തിയെങ്കിലും പിന്നീട് പീരങ്കികൾ പ്രവർത്തിക്കാതായി .പടയാളികൾ പേടിച്ചു തിരിച്ചോടി .ബ്രിട്ടീഷ്‌ സബ് കളക്ടർ ആയിരുന്ന തോമസ്‌ ഹാർവെ ബാബർ ഒരിക്കൽ ക്ഷേത്രത്തിനു മുന്നില് കൂടി കുതിരപ്പുറത്ത് പോയപ്പോൾ ക്ഷേത്ര പരിസരത്ത് കാൽ നടയായി നടക്കണമെന്ന നിര്ദ്ദേശം കിട്ടിയെങ്കിലും അതവഗണിച്ച് യാത്ര തുടർന്നപ്പോൾ പെട്ടെന്ന് കുതിര ചത്തുപോയി ..ഒരു ഭക്തൻ വാഴക്കുല സമർപ്പിക്കുന്നത്‌ കണ്ട ബാബർ അത് ദൈവം സ്വീകരിക്കുമോ എന്ന് ചോദിച്ചു .തീർച്ചയായും  സ്വീകരിക്കും എന്ന് പൂജാരി മറുപടി പറഞ്ഞു .അദ്ദേഹത്തിന്റെ മുന്നിൽ  നിന്ന് തൂക്കിയതിനു ശേഷം നടയിൽ സമർപ്പിച്ചു .പൂജ കഴിഞ്ഞതിനു ശേഷം  കാഴ്ചയിൽ യാതൊരു വ്യത്യാസവുമില്ലാത്ത ആ കുല വീണ്ടും തൂക്കിയപ്പോൾ കുലയുടെ തൂക്കം കുറഞ്ഞതായി കണ്ടു. പഴത്തിന്റെ സത്ത് ദേവൻ  സ്വീകരിച്ചതാണ്‌ തൂക്കം കുറയാനുള്ള കാരണമെന്ന് പൂജാരി പറഞ്ഞു .ദേവന്റെ ശക്തിയിൽ വിശ്വാസം വന്ന ബാബർ ക്ഷേത്രത്തിനു ചുറ്റുമതിൽ 1815 ൽ പണിയിച്ചു  കൊടുത്തു 






കണ്ണിനു കുളിരേകാൻ 
ശ്രീ കോവിൽ ശ്രീ ശ്രീ ശ്രീ കോവിൽ -2 0 തൂണുകളിൽ കിരാതാർജുന വിജയം (അർജുന തപസ്സ് ,വേഷം മാറിയെത്തിയ ഉമാ മഹേശ്വരന്മാർ ,യുദ്ധം ,തെറ്റ് മനസ്സിലായ അർജുനൻ ,ദേവതകളുടെസ്തുതി  ....)
നമസ്കാര മണ്ഡപം -ദേവതകൾ 4 4 രൂപങ്ങൾ ,പറക്കുന്ന പക്ഷിക്കൂട്ടം ,ആനകളും തോട്ടിക്കാരും, ബാലകാണ്ഡം ഒഴിച്ചുള്ള രാമായണത്തിലെ രംഗങ്ങൾ മച്ചിന്റെ തെക്കേ ഭാഗത്ത് അഹല്യാ മോക്ഷം പടിഞ്ഞാറ് 
രാമനും സീതയും ലക്ഷ്മണനും പഞ്ചവടിയിൽ വേഷ പ്രച്ച ന്നനായ രാവണൻ ,സീതാപഹരണം ,ജടായു യുദ്ധം ,പരുക്കേറ ജടായു ശബരി ...തെക്ക് ഹനൂമാൻ ബ്രാമണ ബാലനായി രാമ ലക്ഷ്മണൻമാരെ സുഗ്രീവന്റെ അടുത്ത് എത്തിക്കുന്നു ,സുഗ്രീവ രാമ സംവാദം ,ബാലിവധം സുഗ്രീവാവഹരോഹണം ...കിഴക്ക് ശൂർപ്പണഖ ,ഖരവധം 
ദാരു  ശില്പങ്ങൾ മായാവിയും ബാലിയും തമ്മിലുള്ള യുദ്ധം,
 താരോപദേശം .ഹനൂമാൻ ലങ്കയിൽ ,സമുദ്ര യാത്ര സീതയെ ഹനൂമാൻ കാണുന്നത് ,മൈനാകത്തിന്റെ ചിറകരിയുന്നത്‌ ,ഹനൂമാൻ ലങ്കെശന്റെ മുന്നിൽ ,സേതു ബന്ധനം തെക്ക് രാവണ തപസ്സു ,രാമരാവണ യുദ്ധം ,രാവണ വധം ,വിഭീഷണാഭിഷേകം ,മടക്കയാത്ര നമസ്കാര മണ്ഡപത്തിന്റെ തൂണിൽ അസുരന്മാർ ,ഉത്തരത്തിൽ പാലാഴി മഥനം ,മച്ചിൽ നവഗ്രഹങ്ങൾ 
ഇവിടം വിശ്രമ കേന്ദ്രം ആക്കരുത് എന്ന പരസ്യം ചുമരിൽ കാണാം 

2015, ഏപ്രിൽ 19, ഞായറാഴ്‌ച

ശ്രീ തൃക്കൈ ശിവ ക്ഷേത്രം

ശ്രീ തൃക്കൈ ശിവ ക്ഷേത്രം 
ത ലശ്ശേരി ടൌണി ൽ  എ വി കെ റോഡിൽ 



പുനരുദ്ദാരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ് 
phots taken on 17-5-15 
ഒരു ഐതിഹ്യം 
പരശുരാമാനാൽ    പ്രതിഷ്ടിക്കപ്പെട്ട ക്ഷേത്രം കട ൽ ക്ഷോഭം മൂലം പ്രളയ  ജലം ഉയ ർന്നപ്പോൾ  ജനങ്ങൾ  ഭഗവാനെ വിളിച്ചു കേഴുകയും ഭക്ത വല്സലനായ ഭഗവാൻ തന്റെ വലതു കൈ ഉയർത്തി ജല വിതാനത്തെ   തടഞ്ഞു.ഭഗവാന്റെ കൈകണ്ട്തിനാലാണ് തൃക്കൈ ശിവ ക്ഷേത്രം എന്ന്  പേര്. നാരങ്ങാപ്പുറത്തെ നായന്മാർ ആയിരുന്നു ഭരണ കർത്താക്കൾ 
ക്ഷേത്ര സംരക്ഷണ സമിതി നിലവിൽ  വന്നു ..പിന്നീട് പടിഞ്ഞാറെ കനിശ്ശേരി ഇല്ലക്കാർ ഊരാളർ ആയി .1 9 8 7 ൽ 1 9 4 8 ൽ ഗണപതിയുടെയും ,1 9 9 0 ൽ പരശുരാമന്റെയും പുന  പ്രതിഷ്ഠകൾ നടന്നു1 9 9 2 ൽ ചുറ്റമ്പ ലത്തിന്റെയും ,9 3 ൽ നാഗ സ്ഥാനവുമായി സോപാനത്തിൽ   പൂമൊട്ടുകളും വലിയ ബലിക്കല്ലിൽ കൊത്തുപണികളുംസോ  കാണാംവലിയബലിക്കല്ലിൽ വട്ടെഴുത്ത്‌, കിരാതത്തിലെ ചില ചിത്രങ്ങൾ ,ഗണപതി ,മുരുകൻ  എന്നിവകാണാം  ചുമരിലെആധുനിക  ചിത്രങ്ങളിൽ ശ ങ്കരാചാര്യർ,മുരുകൻ  ശിവൻ മാർക്കാ ണ്ടെയൻ ,യമൻ തുടങ്ങിയ  നന്തി നമസ്കാര മണ്ഡപ ത്തിനകത്ത് 
വഴിപാടുകൾ 

പുനരുദ്ദാരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്




   ‍
പ്രതിഷ്ഠ  പടിഞ്ഞാറ് അഭിമുഖമായാണ്  ശിവ പ്രതിഷ്ഠ 
,ഗണപതി ,പരശുരാമൻ   നാഗരാജ,നാഗയക്ഷിഎന്നീഉപ പ്രതിഷ്ഠകൾ,

 ദർശനസമയം 5 - 1 1മണി
5.30 -8 pm 

പ്രധാന വഴിപാടുകൾ ജലധാര , തൃ മധുരം അർച്ചന ഇളനീർ അഭിഷേകം 
പ്രധാന‍ ആഘോഷം ശിവരാത്രി  

2013, ജൂലൈ 30, ചൊവ്വാഴ്ച

ജഗന്നാഥക്ഷേത്രം തലശ്ശേരി


ജഗന്നാഥക്ഷേത്രം  തലശ്ശേരി 
റൂട്ട്:-തലശ്ശേരിയിൽ നിന്ന് 3 കിമി തെക്ക് സൈദാർ പ ള്ളി
(2 കിമി )യിൽ നിന്ന് കുറ്റിയാടി റോഡിൽ ഒരുകിമി  

പ്രതിഷ്ഠ ശിവൻ ഇരുപതാം നൂറ്റാണ്ട്‌ 
ഗണപതി ,സുബ്രമണ്യൻ ഉപ ദേവന്മാർ 

















ദർശനസമയം 5 am -1 2 .3 0 pm ; 5 - 8. 3 0 pm 
മുഖ്യ വഴിപാടുകൾ ജലധാരയാണ് പ്രധാനം (104 എണ്ണമുണ്ട് )

പശ്ചാത്തല ചരിത്രം ഈഴവർ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങ ൾ ക്ക് ക്ഷേത്ര ദർശനാ വകാശം അനുവദിക്കാത്ത കാലഘട്ടത്തി തീയസമുദായത്തിനുആരാധനാലയം വേണമെന്ന അക്കാലത്തുള്ളവരുടെആഗ്രഹസാക്ഷാത്കാരമാന്നു തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ സ്ഥാപനത്തിനു പിന്നിൽ . ശ്രീ നാരായണ ഗുരുവാന്നു പ്രതിഷ്ഠ നടത്തിയത് ശിവന്നു പുറമേ ഗണപതിയെയും,സുബ്രമണ്യനെ യും പ്രതിഷ്ടിച്ച ഗുരുദേവൻ ക്ഷേത്ര ഭാരവാഹികൾ  ന ർമ്മിച്ച്‌ വെച്ചിരുന്ന  നവഗ്രഹ ,ദേവി ,നാഗ പ്രതിഷ്ഠകൾ  നടത്താൻ  വിസമ്മതിച്ചു. മുൻപ് ചൂര്യായി കണാരൻ എന്ന സമുദായ പ്രമാണി ക്ഷേത്ര പ്രതിഷ്ഠ നടത്താൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. അറുപത്‌വർഷങ്ങൾക്കു ശേഷം വരതൂര്‍കാനിയില്‍കുഞ്ഞിക്കണ്ണൻ ഇതേആശയവുമായി ശിവഗിരിയിലെത്തി ശ്രീ നാരായണഗുരുവിനെ കണ്ടുപ്രദേശത്തുള്ളവരുടെസഭകൂടിഅനുകൂലാഭിപ്രായംരൂപവല്‍കരിക്കാനായിരുന്നുഗുരുവിന്റെ ഉപദേശം. ഇതനുസരിച്ച് പറമ്പത്ത് എന്ന ഭവനത്തില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തിൽ മഹാകവികുമാരനാശാനും മൂർ ക്കോത്തു കുമാരനും പങ്കെടുത്തിരുന്നു.  ക്ഷേത്ര നിർമ്മാണത്തിന്നായി കണ്ട മഠത്തില്‍പറമ്പ്ഗുരുദേവ ൻ 1906 ൽ സന്ദർശിക്കുകയും
ചെയ്തിരുന്നു1906 മാർച്ചിൽ  കുറ്റിയടിനടന്നു  ഫെബ്രുവരി പതിമൂന്നു പുലർ ച്ചെ മൂന്നു മണിക്ക് ഗുരുദേവൻ  പ്രതിഷ്ഠ നടത്തി ജാതീയ കാഴ്ച പ്പാടില്ലാത്ത് പൂരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ പേര് ഇവിടെ നല്‍കി നാനാ ജാതി മതസ്ഥർക്കും പ്രവേശനം നൽകിയ ക്ഷേത്രത്തിന്റെ പൂജാദികൾ അബ്രാ മണർ ചെയ്യുന്നു

ഉത്സവം കുംഭമാസം പുണർ തം നക്ഷത്രത്തിൽ കൊടിയേറിഎട്ടു ദിവസത്തേക്ക് നീളുന്ന പരിപാടിയാന്നു എഴുന്നള്ളത്ത്‌ വളരെയധികം പേരെ ആകർഷിക്കുന്നു.       

തന്ത്രി ശിവഗിരി മഠത്തിൽ നിന്ന്  
ഭരണം പ്രസിഡണ്ട്‌ ജ്ഞാനോദയം ഡയറക്ടർ ബോർഡ്‌ ജഗന്നാഥക്ഷേത്രം  തലശ്ശേരി