2015 ഏപ്രിൽ 20, തിങ്കളാഴ്‌ച

ശ്രീ തിരുവങ്ങാട് രാമക്ഷേത്രം


ശ്രീ തിരുവങ്ങാട് രാമക്ഷേത്രം 
തലശ്ശേരി കീഴന്തിമുക്കിൽ നിന്ന് 2 5 0 മീ തെക്ക് 




പ്രതിഷ്ഠ ശ്രീരാമൻ പഴക്കമേറിയത് 



ഒരു വിദൂര ദൃശ്യം (17 -4-15 നു )
മഴക്കാലത്ത് കഴിഞ്ഞ കൊല്ലം 




ആറാട്ട്‌  കഴിഞ്ഞ കൊല്ലം  ( ഫേസ് ബുക്ക്‌ photo )

ഉപ ദേവന്മാർ ദക്ഷിണാ മൂർത്തി ,ശ്രീ പോർക്കിലി ,സുബ്രമണ്യൻ ശാസ്ഥാവ് 

ദർശനസമയം 5 am  - 1 2 pm ;5. 3 0 - 8 .30 pm


ക്ഷേത്ര ചിറ 17-4-15 നു രാവിലെ  പത്ത് മണിക്ക് 

വലിയ ബലിക്കല്ല് 


ക്ഷേത്ര നടയിൽ ഉത്സവ ദിവസം 
നാഗസ്ഥാനം 

ഗജ മണ്ഡപം 

ക്ഷേത്രത്തിൽ മേടം 1 മുതൽ 7 ദിവസമാണ് ഉത്സവം. 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ തിരുവങ്ങാട് ദേവസ്വം തലശ്ശേരി 
ഐതിഹ്യം 
അഗസ്ത്യ മുനി കാവേരിയിലേക്ക് സ്നാനത്തിനു പുറപ്പെട്ടപ്പോൾ  രണ്ടു വേട്ടക്കാരുമായി പ്രശ്നങ്ങൾ ഉണ്ടായി അവരെ ശപിച്ചു .ശാപ മോചനത്തിന്നായി അവരോട് തപസ്സ് ചെയ്യാൻ പറഞ്ഞു തിരുവങ്കാട് എന്ന സ്ഥലത്ത് രണ്ടു പേരും തപസ്സ് തുടങ്ങി .നീലൻ സ്വയംഭൂവായി ശ്വേതനാകട്ടെ ഒരു മഹർഷിയായി മാറി ആ മഹർഷി  നടത്തിയ പ്രതിഷ്ടയാണ് ഇവിടെയുള്ളത് 181 8ലെ ഒരു ശിലാ ലിഖിതത്തിൽ ക്ഷേത്ര 
ഊരാളന്മാരെ പറ്റി പറയുന്നുണ്ട് .




ചരിത്രം തിരുവങ്ങാട് ബ്രിട്ടീഷ്‌ ഇന്ത്യക്കാരുടെ കേന്ദ്രമായിരുന്നു .ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും നാട്ട് രാജാക്കന്മാരുമായി പലതവണ ചർച്ചകൾ നടത്തിയിരുന്നു .1750 ൽ കോലത്ത്നാട് ,കടത്തനാട്,കോട്ടയം രാജാക്കന്മാരുടെ സംയുക്ത സേന കോട്ട തിരിച്ചു പിടിച്ചു .1766 ൽ ഹൈദരാലി ആക്രമിച്ചപ്പോൾ ചിറക്കൽ രാജവംശം ഇവിടെ അഭയം തേടി .ടിപ്പുവിന്റെ സേന ക്ഷേത്രത്തിന്റെ കിഴക്കേ  ഗോപുരത്തിന്റെ  ചുമരുകൾക്ക് കേടു വരുത്തിയെങ്കിലും പിന്നീട് പീരങ്കികൾ പ്രവർത്തിക്കാതായി .പടയാളികൾ പേടിച്ചു തിരിച്ചോടി .ബ്രിട്ടീഷ്‌ സബ് കളക്ടർ ആയിരുന്ന തോമസ്‌ ഹാർവെ ബാബർ ഒരിക്കൽ ക്ഷേത്രത്തിനു മുന്നില് കൂടി കുതിരപ്പുറത്ത് പോയപ്പോൾ ക്ഷേത്ര പരിസരത്ത് കാൽ നടയായി നടക്കണമെന്ന നിര്ദ്ദേശം കിട്ടിയെങ്കിലും അതവഗണിച്ച് യാത്ര തുടർന്നപ്പോൾ പെട്ടെന്ന് കുതിര ചത്തുപോയി ..ഒരു ഭക്തൻ വാഴക്കുല സമർപ്പിക്കുന്നത്‌ കണ്ട ബാബർ അത് ദൈവം സ്വീകരിക്കുമോ എന്ന് ചോദിച്ചു .തീർച്ചയായും  സ്വീകരിക്കും എന്ന് പൂജാരി മറുപടി പറഞ്ഞു .അദ്ദേഹത്തിന്റെ മുന്നിൽ  നിന്ന് തൂക്കിയതിനു ശേഷം നടയിൽ സമർപ്പിച്ചു .പൂജ കഴിഞ്ഞതിനു ശേഷം  കാഴ്ചയിൽ യാതൊരു വ്യത്യാസവുമില്ലാത്ത ആ കുല വീണ്ടും തൂക്കിയപ്പോൾ കുലയുടെ തൂക്കം കുറഞ്ഞതായി കണ്ടു. പഴത്തിന്റെ സത്ത് ദേവൻ  സ്വീകരിച്ചതാണ്‌ തൂക്കം കുറയാനുള്ള കാരണമെന്ന് പൂജാരി പറഞ്ഞു .ദേവന്റെ ശക്തിയിൽ വിശ്വാസം വന്ന ബാബർ ക്ഷേത്രത്തിനു ചുറ്റുമതിൽ 1815 ൽ പണിയിച്ചു  കൊടുത്തു 






കണ്ണിനു കുളിരേകാൻ 
ശ്രീ കോവിൽ ശ്രീ ശ്രീ ശ്രീ കോവിൽ -2 0 തൂണുകളിൽ കിരാതാർജുന വിജയം (അർജുന തപസ്സ് ,വേഷം മാറിയെത്തിയ ഉമാ മഹേശ്വരന്മാർ ,യുദ്ധം ,തെറ്റ് മനസ്സിലായ അർജുനൻ ,ദേവതകളുടെസ്തുതി  ....)
നമസ്കാര മണ്ഡപം -ദേവതകൾ 4 4 രൂപങ്ങൾ ,പറക്കുന്ന പക്ഷിക്കൂട്ടം ,ആനകളും തോട്ടിക്കാരും, ബാലകാണ്ഡം ഒഴിച്ചുള്ള രാമായണത്തിലെ രംഗങ്ങൾ മച്ചിന്റെ തെക്കേ ഭാഗത്ത് അഹല്യാ മോക്ഷം പടിഞ്ഞാറ് 
രാമനും സീതയും ലക്ഷ്മണനും പഞ്ചവടിയിൽ വേഷ പ്രച്ച ന്നനായ രാവണൻ ,സീതാപഹരണം ,ജടായു യുദ്ധം ,പരുക്കേറ ജടായു ശബരി ...തെക്ക് ഹനൂമാൻ ബ്രാമണ ബാലനായി രാമ ലക്ഷ്മണൻമാരെ സുഗ്രീവന്റെ അടുത്ത് എത്തിക്കുന്നു ,സുഗ്രീവ രാമ സംവാദം ,ബാലിവധം സുഗ്രീവാവഹരോഹണം ...കിഴക്ക് ശൂർപ്പണഖ ,ഖരവധം 
ദാരു  ശില്പങ്ങൾ മായാവിയും ബാലിയും തമ്മിലുള്ള യുദ്ധം,
 താരോപദേശം .ഹനൂമാൻ ലങ്കയിൽ ,സമുദ്ര യാത്ര സീതയെ ഹനൂമാൻ കാണുന്നത് ,മൈനാകത്തിന്റെ ചിറകരിയുന്നത്‌ ,ഹനൂമാൻ ലങ്കെശന്റെ മുന്നിൽ ,സേതു ബന്ധനം തെക്ക് രാവണ തപസ്സു ,രാമരാവണ യുദ്ധം ,രാവണ വധം ,വിഭീഷണാഭിഷേകം ,മടക്കയാത്ര നമസ്കാര മണ്ഡപത്തിന്റെ തൂണിൽ അസുരന്മാർ ,ഉത്തരത്തിൽ പാലാഴി മഥനം ,മച്ചിൽ നവഗ്രഹങ്ങൾ 
ഇവിടം വിശ്രമ കേന്ദ്രം ആക്കരുത് എന്ന പരസ്യം ചുമരിൽ കാണാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ